ന്യൂഡൽഹി:കോൺഗ്രസ് പാർട്ടി കാരണം ഭരണഘടനയ്ക്ക് മുകളിൽ കരിനിഴൽ വീഴ്ത്തിയിരുന്ന വലിയൊരു ഭീഷണി ഇന്ന് സുപ്രീം കോടതി എടുത്തു മാറ്റിയതായി പ്രസ്താവിച്ച് ബി ജെ പി വക്താവും രാജ്യ സഭാ എം പി യുമായ സുധാൻശു ത്രിവേദി. മുസ്‌ലിം വ്യക്തിനിയമം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ഇന്ത്യൻ പൗരയായ സ്ത്രീക്ക് ജീവനാംശത്തിന് അനുമതിയുണ്ടെന്ന് സുപ്രീം കോടതി വിധിച്ച സാഹചര്യത്തിലാണ് ബി ജെ പി വക്താവിന്റെ പ്രതികരണം വന്നിരിക്കുന്നത്.
വിവാഹമോചനത്തിന് ശേഷം ഭർത്താക്കന്മാരിൽ നിന്ന് ജീവനാംശം തേടാൻ മുസ്ലീം സ്ത്രീകൾക്ക് അർഹതയുണ്ടെന്ന സുപ്രീം കോടതി വിധി വന്നതിനെ തുടർന്നാണ് വിവാദമായ ഷാ ബാനോ കേസ് വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട് ബി ജെ പി രംഗത്ത് വന്നത്.
1985-ൽ, വിവാഹമോചനത്തിന് ശേഷം ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ഷാ ബാനോ നൽകിയ ഹർജി സുപ്രീം കോടതി അനുവദിച്ചിരിന്നു . എന്നാൽ, ഈ വിധി മറികടക്കാൻ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോൺഗ്രസ് സർക്കാർ പാർലമെൻ്റിൽ നിയമം പാസാക്കുകയായിരിന്നു.
രാജീവ്ഗാന്ധി സർക്കാരിൻ്റെ ആ തീരുമാനം ഭരണഘടനയെക്കാൾ ശരീഅത്തിന് പ്രാധാന്യം നൽകുന്ന ഒന്നായിരുന്നു . കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോൾ ഒക്കെയും ഭരണഘടനയ്ക്ക് ഭീഷണിയുണ്ടായിരുന്നു. കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് തകർക്കപ്പെട്ട ഭരണഘടനയുടെ അന്തസ്സ് ഈ ഉത്തരവിലൂടെ വീണ്ടെടുത്തു. ഈ വിധി ഭരണഘടനയ്ക്ക് നേരെ ഉയർത്തിയിരിക്കുന്ന വലിയ ഭീഷണികളിലൊന്ന് അവസാനിപ്പിച്ചു, ”അദ്ദേഹം പറഞ്ഞു.
Discussion about this post