വിയന്ന :ചരിത്രപരമായ സന്ദർശനത്തിനായി ഓസ്ട്രിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നൊബേൽ സമ്മാന ജേതാവും പ്രശസ്ത ഭൗതികശാസ്ത്രജ്ഞനുമായ ആന്റൺ സെയ്ലിംഗറെമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുകയും അദ്ദേഹം വളരെ ആത്മീയ വ്യക്തിയാണെന്നും എല്ലാ ലോകനേതാക്കളും അദ്ദേഹത്തെപ്പോലെയാകണം എന്ന് ആന്റൺ സെയ്‌ലിംഗ പറഞ്ഞു.
കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദിയും സെയ്ലിംഗറും ക്വാണ്ടം ഫിസിക്സും ആത്മീയതയും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ‘ഞങ്ങൾ ആത്മീയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു, ക്വാണ്ടം വിവരങ്ങളുടെ സാധ്യതകളെക്കുറിച്ചും ക്വാണ്ടം സാങ്കേതികവിദ്യയെക്കുറിച്ചും ക്വാണ്ടം ഫിസിക്‌സിന്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. പ്രധാനമന്ത്രി വളരെ ആത്മീയ വ്യക്തിയാണ്്. ഇത് ലോകത്തിലെ കൂടുതൽ നേതാക്കൾക്കും ഒരു സവിശേഷത ഉണ്ടായിരിക്കണം എന്ന് ഞാൻ കരുതുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം സെയ്ലിംഗർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
യുവാക്കളെ അവരുടെ സ്വന്തം ആശയങ്ങൾ പിന്തുടരൻ പ്രധാനമന്ത്രി പിന്തുണയ്ക്കുന്നു എന്നതാണ് നിങ്ങളിൽ ഉള്ള പ്രധാന ആകർഷണകമായ കാര്യം. യുവാക്കളിൽ നിന്നാണ് പുതിയ ആശയങ്ങൾ വരുന്നത് എന്ന് സെയ്‌ലിംഗർ കൂട്ടിച്ചേർത്തു.
നൊബേൽ സമ്മാന ജേതാവ് ആന്റൺ സെയ്ലിംഗറുമായി ഒരു മികച്ച കൂടിക്കാഴ്ച നടത്തി. ക്വാണ്ടം മെക്കാനിക്‌സിലെ അദ്ദേഹത്തിന്റെ പ്രവർത്തനം വഴിത്തിരിവുള്ളതും ഗവേഷകരെയും നൂതന തലമുറകളെ നയിക്കുകയും ചെയ്യും. അറിവിലും പഠനത്തിലും ഉള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമായി കാണാവുന്നതാണ്. ദേശീയ ക്വാണ്ടം മിഷൻ പോലെയുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് ഞാൻ സംസാരിച്ചു. അദ്ദേഹത്തിന്റെ പുസ്തകം സ്വീകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ് എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായി കൂടിക്കാഴ്ച നടത്തുകയും യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ധാരണയായി. ഓസ്ട്രിയൻ വ്യവസായികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതായും മോദി വ്യക്തമാക്കി.
Discussion about this post