ന്യൂയോർക്ക്: ദിവസങ്ങൾ നീണ്ട യാത്രയ്‌ക്കൊടുവിൽ ഭൂമിയ്ക്കരികിലെത്തി ഭീമൻ ഛിന്നഗ്രഹം. ഇന്ന് വൈകുന്നേരമാകുമ്പോഴേയ്ക്കും ഛിന്നഗ്രഹവും ഭമിയും തമ്മിലുള്ള അകലം 4,210,000 കിലോ മീറ്ററായി ചുരുങ്ങുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
2022 വൈഎസ്5 എന്ന ഛിന്നഗ്രഹമാണ് ഭൂമിയ്ക്ക് അരികിൽ എത്തിയിരിക്കുന്നത്. മണിക്കൂറിൽ 20,993 കിലോ മീറ്റർ വേഗതയിൽ ആണ് ഇതിന്റെ സഞ്ചാരം. അതിനാലാണ് അതിവേഗത്തിൽ ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിൽ എത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വേഗതയേറിയ ചുരുക്കം ചില ഛിന്നഗ്രഹങ്ങളിൽ ഒന്നാണ് 2022 വൈഎസ്5.
ഒരു യാത്ര വിമാനത്തിന്റെ വലിപ്പമാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്. ഇതും അസാമാന്യവേഗവും ഭൂമിയുമായുള്ള അടുപ്പവുമെല്ലാമാണ് ശാസ്ത്രജ്ഞരിൽ കൗതുകം ഉണർത്തിയിട്ടുണ്ട്. 2022 ലായിരുന്നു ഈ ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. അന്ന് മുതൽ ഇതിനെ നിരീക്ഷിച്ചുവരികയാണ്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോററ്ററിയും മറ്റ് ബഹിരാകാശ ഏജൻസികളും സംയുക്തമായിട്ടാണ് ഇതിന്റെ സഞ്ചാരം നിരീക്ഷിക്കുന്നത്.
വലിപ്പവും വേഗവും അമ്പരപ്പിക്കുന്നത് ആണെങ്കിലും ഇവ ഭൂമിയ്ക്ക് ഭീഷണിയല്ലെന്നാണ് നാസ അറിയിക്കുന്നത്. ഈ ഗ്രഹവും ഭൂമിയും ആയി കൂട്ടിയിടിയ്ക്കാനുള്ള സാദ്ധ്യതയില്ല. എന്നാൽ ഭൂമിയ്ക്ക് വളരെ അടുത്ത് കൂടി ഇത് കടന്നുപോകുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Discussion about this post