മലയാളികൾക്കേറെ താത്പര്യമുള്ള വ്യവസായ ഗ്രൂപ്പാണ് ലുലു ഗ്രൂപ്പ്. ഗൾഫ് നാടുകളിൽ ആരംഭിച്ച ലുലു ലോകത്തിന്റെ പലഭാഗങ്ങളിലും വേരുറപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ലുലു ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഹാക്കർമാർ രംഗത്തെത്തിയിരിക്കുകയാണ്.
ലുലുമാളിൽ വൻ ഡാറ്റ ചോർച്ചയെന്നാണ് റിപ്പോർട്ടുകൾ. ഡാർക്ക് വെബ് ഫോറങ്ങളിലെ സോളോ ഹാക്കറായ ഇന്റൽ ബ്രോക്കർ ലുലു മാർക്കറ്റിന്റെ ഡാറ്റാ ബേസിലേക്ക് കടന്ന് കയറി 196000 വ്യക്തികളുടെ വിവരം പ്രസിദ്ധപ്പെടുത്തിയത്. ഗൾഫ് മേഖലയില് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡാറ്റ ബേസിലേക്ക് കടന്നാണ് ഡാറ്റ് ചോർച്ച നടത്തിയത്.
ലുലു വിന്റെ എല്ലാ ഡാറ്റാ ബേസുകളിലേക്കും തങ്ങൾ കടന്ന് കയറിയിട്ടുണ്ടെന്നാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. ‘ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ഓർഡറുകളും ഉൾപ്പെടെയുള്ള മുഴുവൻ ഡാറ്റാബേസും എന്റെ പക്കലുണ്ട്’ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് ഹാക്കർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
Discussion about this post