Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇനി ‘കേരള’അല്ല, ‘കേരളം’; പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി! നിയമസഭയുടെ പ്രമേയം അംഗീകരിച്ചു;ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ പുതുക്കും

by Brave India Desk
Feb 24, 2026, 04:01 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്നും ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് (ചൊവ്വാഴ്ച) ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ ചരിത്രപരമായ തീരുമാനത്തിന് അനുമതി നൽകിയത്. ഇതോടെ മലയാളികളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ദേശീയ തലത്തിൽ അംഗീകാരമാകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രത്യേക താൽപ്പര്യപ്രകാരം ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ കുറിപ്പിന് നിയമമന്ത്രാലയവും നേരത്തെ പച്ചക്കൊടി കാട്ടിയിരുന്നു.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ച 1956 നവംബർ ഒന്നു മുതൽ മലയാളികൾ തങ്ങളുടെ നാടിനെ ‘കേരളം’ എന്നാണ് വിളിച്ചിരുന്നതെങ്കിലും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2024 ജൂൺ 24-ന് കേരള നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം സംസ്ഥാനങ്ങളുടെ പേര് മാറ്റാൻ പാർലമെന്റിന് അധികാരമുണ്ട്. ഇതിന്റെ ഭാഗമായുള്ള ‘കേരള (പേരുമാറ്റം) ബിൽ 2026’ ഉടൻ തന്നെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് എത്തും. രാഷ്ട്രപതി ഈ ബിൽ അഭിപ്രായ രൂപീകരണത്തിനായി വീണ്ടും കേരള നിയമസഭയ്ക്ക് അയക്കും. സഭയുടെ മറുപടി ലഭിച്ചാലുടൻ പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ അവതരിപ്പിച്ച് നിയമമാക്കും.

Stories you may like

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

ജയിലിൽ പോകുമ്പോൾ അസുഖം, പുറത്തിറങ്ങിയാൽ സുഖവാസവും വിദേശജോലിയും!’; ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ദേശീയ സ്വാതന്ത്ര്യ സമര കാലം മുതൽക്കേ മലയാളം സംസാരിക്കുന്നവരുടെ നാട് ‘കേരളം’ എന്നറിയപ്പെടണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. മാതൃഭാഷയിലെ ഉച്ചാരണം തന്നെ ഔദ്യോഗിക രേഖകളിലും വരണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചത് വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. പേര് മാറുന്നതോടെ കേന്ദ്ര സർക്കാർ രേഖകളിലും ഗസറ്റുകളിലും അന്താരാഷ്ട്ര വേദികളിലും ഇനി മുതൽ ‘കേരളം’ എന്നാകും സംസ്ഥാനം അറിയപ്പെടുക. ഭാഷാപരമായ സ്വത്വം വീണ്ടെടുക്കാനുള്ള ഈ നീക്കത്തെ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.

Tags: keralaKERALA KERALAMkeralam
Share
Tweet
Send
Share

Latest stories from this section

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സി.പി.എം നേതാവിന്റെ പോസ്റ്റിന് ‘ലൈക്ക്’; പൊലീസിനെ വിമർശിച്ചതിന് ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെൻഷൻ, വൻ നടപടി

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

കൂടുതൽ പെൺകുട്ടികൾ കെണിയിൽ? വ്ലോഗർ നിയാസ് ജൗഹറിക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചു, ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്!

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

ചാണകക്കുഴിക്ക് 3 ലക്ഷം, തൊഴുത്തിൽ ലൈറ്റിടാൻ 3.68 ലക്ഷം: ഊരാളുങ്കലിന് കരാർ നൽകിയത് അഡീഷനൽ പിഎസിന്റെ ഫോൺ കോൺടാക്റ്റിൽ

Latest News

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

 ‘ആ വിവാഹം അസാധു, ശരീഅത്ത് നിയമങ്ങൾക്ക് വിരുദ്ധം’; ഒമർ അബ്ദുല്ലയുടെ രണ്ടാം വിവാഹത്തിനെതിരെ ജമാഅത്ത് പ്രസിഡന്റ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

ജയിലിൽ പോകുമ്പോൾ അസുഖം, പുറത്തിറങ്ങിയാൽ സുഖവാസവും വിദേശജോലിയും!’; ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സി.പി.എം നേതാവിന്റെ പോസ്റ്റിന് ‘ലൈക്ക്’; പൊലീസിനെ വിമർശിച്ചതിന് ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെൻഷൻ, വൻ നടപടി

2 മിനിറ്റുകൊണ്ട് ഇത്രയുമോ!’; ഹിമാചലിലെ മാഗി വിൽപ്പനക്കാരന്റെ ദിവസ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസൺസ്, പോസ്റ്റ് വൈറൽ

2 മിനിറ്റുകൊണ്ട് ഇത്രയുമോ!’; ഹിമാചലിലെ മാഗി വിൽപ്പനക്കാരന്റെ ദിവസ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസൺസ്, പോസ്റ്റ് വൈറൽ

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

വിമാനയാത്രക്കാർക്ക് ആശ്വാസം: ടിക്കറ്റ് റദ്ദാക്കൽ ചാർജും റീഫണ്ട് വ്യവസ്ഥകളും വ്യക്തമാക്കണമെന്ന് കേന്ദ്ര നിർദേശം; പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്‌ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്‌ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ

പഞ്ചാബിന് വേണം യു.പി മോഡൽ ഭരണം’; എം.എൽ.എമാർ അടക്കം 3 പ്രമുഖർ എ.എ.പി വിട്ട് ബി.ജെ.പിയിൽ, ഭഗവന്ത് മാൻ സർക്കാരിന് തിരിച്ചടി!

പഞ്ചാബിന് വേണം യു.പി മോഡൽ ഭരണം’; എം.എൽ.എമാർ അടക്കം 3 പ്രമുഖർ എ.എ.പി വിട്ട് ബി.ജെ.പിയിൽ, ഭഗവന്ത് മാൻ സർക്കാരിന് തിരിച്ചടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies