കാസർകോട് : കാസർകോട് വൈദ്യൂതി പോസ്റ്റിൽ കാറിടിച്ച് ഷോക്കേറ്റ് യുവാവിന്റെ മരണത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാർ രംഗത്ത്. മരണകാരണം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ പറഞ്ഞു.
അപകടം ഉണ്ടായ ഉടൻ കെഎസ്ഇബിയെ വിളിച്ചിട്ടും ബദിയടുക്ക ഓഫീസിലെ ആരും ഫോണെടുത്തില്ല. അര മണിക്കൂർ നിരന്തരം പരിശ്രമിച്ചിട്ടും മറുപടിയുണ്ടായില്ല എന്ന് നാട്ടുകാർ പറഞ്ഞു. ഷോക്കേറ്റ യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും ഷോക്കേറ്റതോടെ രക്ഷാദൗത്യം വൈകി. യുവാവിനെ രക്ഷിക്കാൻ കഴിയാതെ പോയത് ഇക്കാരണത്താലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
കാസർകോട് ബദിയടുക്ക മാവിനക്കട്ടയിലാണ് കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചത്. മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസ് (21) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന സഹോദരൻ മൊയ്തീൻ സർവാസ് ഷോക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്.












