താമരയുടെ രൂപത്തിൽ വിമാനത്താവളം ഒരുങ്ങുന്നു ; നവി മുംബൈ വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്രമന്ത്രി മുരളീധർ മൊഹോൾ

Published by
Brave India Desk

ന്യൂഡൽഹി :നവി മുംബൈ വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനക്ഷമമാകുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ . വിനാത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അിവേഗമാണ് പുരോഗമിക്കുന്നത്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവും മോഹലും എയർപോർട്ട് സൈറ്റ് സന്ദർശിക്കുകയും പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്തു.

അടുത്ത വർഷം മാർച്ചിൽ വിമാനത്താവളം പ്രവർത്തനക്ഷമമാകും. അയൽരാജ്യങ്ങളായ മുംബൈ, പൂനെ, താനെ, കല്യാൺ, പടിഞ്ഞാറൻ മഹാരാഷ്ട്ര എന്നിവയുമായുള്ള ബന്ധം കൂടുതൽ വർദ്ധിപ്പിക്കും. ഏകദേശം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളൻ സാധിക്കും എന്നും മുരളീധർ മൊഹോൾ പറഞ്ഞു. അന്തരിച്ച പി.ഡബ്ല്യു.പി നേതാവ് ഡി.ബി പാട്ടീലിന്റെ പേര് വിമാനത്താവളത്തിന് നൽകുന്നതിൽ അദ്ദേഹം അനുകൂല നിലപാട് പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ വിമാനത്താവള പദ്ധതിക്കായി ഭൂമി സംഭാവന ചെയ്ത ആളുകൾക്ക് നഷ്ടപരിഹാരം സംബന്ധിച്ച പ്രശ്‌നങ്ങൾ (പിഎപി) മാനേജ്മെന്റുമായി ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ദേശീയ പുഷ്പമായ താമരയുടെ രൂപത്തിലാണ് വിമാനത്താവളത്തിന്റെ രൂപകൽപ്പനയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 16, 700 കോടി രൂപ ചിലവിലാണ് നിർമിക്കുന്നത്. 2018 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നവിമുംബൈ വിമാനത്താവളത്തിന് തറക്കല്ലിട്ടത്.

 

Share
Leave a Comment

Recent News