പാലക്കാട് : വൈദ്യുതി ബിൽ കുടിശ്ശിക ആയതിനെ തുടർന്ന് ജലസേചന വകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി വിച്ഛേദിച്ചത്. എന്നാൽ ആയിരം രൂപ മാത്രമാണ് വൈദ്യുതി ബിൽ കുടിശ്ശികയായി അടയ്ക്കാൻ ഉള്ളത് എന്നാണ് ജലസേചന വകുപ്പ് ഓഫീസ് വ്യക്തമാക്കുന്നത്.
വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്ച ഡിഇഒ ഓഫീസിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് കെഎസ്ഇബി ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരുന്നത്. 24016 രൂപയാണ് ഡിഇഒ ഓഫീസ് വൈദ്യുതി കുടിശികയായി അടയ്ക്കാനുള്ളത്.
വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഫണ്ട് ലഭിക്കാത്തതു കൊണ്ടാണ് വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയാത്തത് എന്നാണ് ഡിഇഒ ഓഫീസ് വ്യക്തമാക്കുന്നത്. കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ച നടപടിക്ക് പിന്നാലെ എത്രയും പെട്ടെന്ന് ഫണ്ട് ലഭ്യമാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് ഡിഇഒ ഓഫീസ് ആവശ്യപ്പെട്ടു.
Discussion about this post