ഹരാരേ: വേണ്ടി ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ശുഭ് മാൻ ഗില്ലും തകർത്തടിച്ച മത്സരത്തിൽ സിംബാബ്‌വെ ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 10 വിക്കറ്റിനാണ് ഇന്ത്യ ജയം കരസ്ഥമാക്കിയത്. ഇന്ത്യക്ക് വേണ്ടി 53 പന്തിൽ 93 റൺസെടുത്ത യശ്വസി ജെയ്‌സ്‌വാളും , 39 പന്തിൽ 58* റൺസ് എടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും 15.2 ഓവറിൽ കളി തീർക്കുകയായിരുന്നു
ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്ക് നിശ്ചിത 20 ഓവറുകളില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. 28 പന്തില്‍ 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് ടോപ് സ്‌കോറര്‍. തടിവനാഷെ മറുമണി 32(31) വെസ്ലി മധവീരെ 25(24) എന്നിവരൊഴികെ മാറ്റാര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല.
ഇന്ത്യക്ക് വേണ്ടി ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ . അരങ്ങേറ്റ മത്സരം കളിച്ച തുഷാര്‍ ദേശ്പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ്മ, ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി . മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ടീമിലുണ്ടായിട്ടും ബാറ്റിംഗിന് ഇറങ്ങാന്‍ ഓപ്പണർമാർ അവസരം കൊടുത്തില്ല.
Discussion about this post