മയാമി: മയാമിയിൽ നടന്ന കോപ്പ അമേരിക്ക 2024 ഫൈനലിൽ കൊളംബിയയെ 1-0 ന് പരാജയപ്പെടുത്തി അർജൻ്റീന . നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാത്തതോടെ കളി അധിക സമയത്തേക്ക് കടക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ലയണൽ മെസ്സിയും പരിക്കേറ്റ് പുറത്ത് പോയതോടെ മത്സരം സമ്മർദ്ദത്തിലേക്ക് പോയി. എന്നാൽ സമയം അവസാനിക്കാൻ എട്ട് മിനിറ്റ് ശേഷിക്കെ ലൗടാരോ മാർട്ടിനെസ് കൊളംബിയയുടെ ഗോൾ വല കുലുക്കുകയായിരിന്നു .
7-ാം മിനിറ്റിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസിന് പകരക്കാരനായാണ് മാർട്ടിനെസ് കളത്തിലിറങ്ങിയത് . 112-ാം മിനിറ്റിൽ അതിവേഗ കൗണ്ടർ അറ്റാക്കിൽ നിന്നാണ് അദ്ദേഹം വിജയഗോൾ നേടിയത്. ഇതോടു കൂടി ടൂർണമെൻ്റിലെ അഞ്ചാം ഗോളോടെ 26 കാരനായ ഇൻ്റർ മിലാൻ മുന്നേറ്റ താരം ഗോൾഡൻ ബൂട്ടും ഉറപ്പിച്ചു
രാജ്യാന്തര ഫുട്ബോളിൽ സ്പെയിനിൻ്റെ സവിശേഷ നേട്ടത്തിനൊപ്പമാണ് ഇപ്പോൾ അർജൻ്റീന. 2008, 2012 വർഷങ്ങളിൽ സ്പെയിൻ തുടർച്ചയായി യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ നേടി, 2010 എഡിഷനിൽ ഫിഫ ലോകകപ്പ് ജേതാവായി. സമാനമായി രണ്ട് കോപ്പ അമേരിക്കയും ഒരു ലോകകപ്പുമാണ് അര്ജന്റീന നേടിയിട്ടുള്ളത്.
30 ഫൈനൽ മത്സരങ്ങളിൽ നിന്ന് 16-ാം കിരീടം ഉറപ്പിച്ച അർജൻ്റീന ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക കിരീടങ്ങൾ നേടിയ ടീമെന്ന ഉറുഗ്വേയുടെ റെക്കോർഡും ഇതോടു കൂടി മറികടന്നു.
Discussion about this post