റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ ഭാരതത്തിന് മേൽ 50 ശതമാനം അധിക നികുതി അടിച്ചേൽപ്പിച്ച ഡൊണാൾഡ് ട്രംപിന്റെ നടപടിക്ക്, കോലാഹലങ്ങളുടെ അകമ്പടിയേതുമില്ലാതെ തന്നെ ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ് മോദി സർക്കാർ. അമേരിക്കയിൽ നിന്നുള്ള മഞ്ഞപ്പയർ (Yellow Peas) ഉൾപ്പെടെയുള്ള പയറുവർഗ്ഗങ്ങൾക്ക് ഒക്ടോബർ 30 മുതൽ ഭാരതം 30 ശതമാനം ഇറക്കുമതി നികുതി ഏർപ്പെടുത്തി.
ഈ നടപടി പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് നോർത്ത് ഡക്കോട്ടയിൽ നിന്നുള്ള കെവിൻ ക്രാമർ, മോണ്ടാനയിൽ നിന്നുള്ള സ്റ്റീവ് ഡെയ്‌ൻസ് എന്നീ രണ്ട് പ്രമുഖ യുഎസ് സെനറ്റർമാർ പ്രസിഡന്റ് ട്രംപിന് കത്തെഴുതിക്കഴിഞ്ഞു. ഇന്ത്യയുടെ ഈ നടപടി അമേരിക്കൻ കർഷകർക്ക് വലിയ തിരിച്ചടിയാണെന്നാണ് ഇവരുടെ വാദം.
തിരിച്ചടി ‘നിശബ്ദം’; പാഠം പഠിപ്പിച്ച് ഭാരതം
കഴിഞ്ഞ വർഷം അവസാനത്തോടെ ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഏകപക്ഷീയമായി 50 ശതമാനം താരിഫ് ചുമത്തിയിരുന്നു. ഇതിന് അതേ നാണയത്തിൽ മറുപടി നൽകാനാണ് ‘ദാൽ’ (Pulses) ഇറക്കുമതിയിൽ ഭാരതം നിയന്ത്രണം കൊണ്ടുവന്നത്. ഒക്ടോബർ 30-ന് പ്രഖ്യാപിച്ച ഈ നികുതി വർദ്ധന നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. വലിയ പ്രചാരണമില്ലാതെയാണ് കേന്ദ്ര സർക്കാർ ഈ നീക്കം നടത്തിയത്.ഭാരതീയ കർഷകരുടെ താല്പര്യമാണ് ഞങ്ങൾക്ക് വലുത്. ആഭ്യന്തര വിപണിയെ തകർക്കാൻ വിദേശ ഉൽപ്പന്നങ്ങളെ അനുവദിക്കില്ല,” എന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിൽ പയറുവർഗ്ഗങ്ങൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളാണ് നോർത്ത് ഡക്കോട്ടയും മോണ്ടാനയും. ലോകത്തിലെ ഏറ്റവും വലിയ പയറുവർഗ്ഗ ഉപഭോക്താവായ ഇന്ത്യ (ആഗോള ഉപഭോഗത്തിന്റെ 27%) നികുതി വർദ്ധിപ്പിച്ചത് അമേരിക്കൻ കർഷകരുടെ വിപണി ഇല്ലാതാക്കി.
ഭാരതത്തിന്റെ നടപടി ‘അന്യായമാണെന്ന്’ സെനറ്റർമാർ കത്തിൽ കുറ്റപ്പെടുത്തി. താൻ അധികാരത്തിലെത്തിയാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് കനത്ത നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭാരതം ഇപ്പോൾ ‘റെസിപ്രോസിറ്റി’ (Reciprocity) അഥവാ സമാനമായ തിരിച്ചടി നൽകാൻ തുടങ്ങിയത് അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതിയ ട്രംപിന്, കാർഷിക മേഖലയിലെ ഈ നീക്കം വലിയ വെല്ലുവിളിയാകും












Discussion about this post