ന്യൂഡൽഹി : പോലീസ് ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കരൺ കൊല്ലപ്പെട്ടു. കബഡി താരം റാണ ബാലചൗരി കൊലപാതക കേസിലെ പ്രതിയാണ്. ന്യൂ ചണ്ഡീഗഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം നടന്ന പോലീസ് ഏറ്റുമുട്ടലിൽ ആണ് ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് അറസ്റ്റിലായിരുന്ന പ്രതിയെ തെളിവെടുപ്പിനായി ഇവിടെ എത്തിച്ച സമയത്ത് രക്ഷപ്പെടാൻ ശ്രമിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നത്.
റാണ ബാലചൗരി കൊലപാതകത്തിൽ ഉപയോഗിച്ചതായി കരുതപ്പെടുന്ന ഒരു ബോർ പിസ്റ്റൾ വീണ്ടെടുക്കാൻ ആയിരുന്നു പ്രതിയെ കൊണ്ടുപോയിരുന്നത്. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഒളിവിൽ കഴിഞ്ഞു. പ്രതി മുള്ളൻപൂരിൽ ഒളിച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനെ തുടർന്ന് പ്രതിയും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും പോലീസ് വെടിവെപ്പിൽ പ്രതി കൊല്ലപ്പെടുകയുമായിരുന്നു.











Discussion about this post