മലയാള സിനിമയുടെ രണ്ട് മഹാമേരുക്കളാണ് മമ്മൂട്ടിയും മോഹൻലാലും. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മലയാള സിനിമാ ലോകത്തെ ഒരേപോലെ ഭരിക്കുകയും ലോകത്തിന് മുന്നിൽ കേരളത്തിന്റെ പെരുമ ഉയർത്തുകയും ചെയ്യുന്ന ഈ രണ്ട് പ്രതിഭകളെയും ഒഴിച്ചുനിർത്തി മലയാള സിനിമയെക്കുറിച്ച് സംസാരിക്കാനാവില്ല.
ഇത്രയധികം നാളുകൾ മലയാള സിനിമ അടക്കി ഭരിക്കുന്ന ഇരുവരുടെയും സ്വഭാവത്തിലെ മാറ്റങ്ങൾ എന്താണ്? ഇരു നടന്മാരുമൊത്ത് നിരവധി സിനിമകൾ ചെയ്ത ബ്ലെസി ഈ വിഷയത്തിൽ ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത പളുങ്ക്, ഭ്രമരം സിനിമകളിൽ യാധക്രമം മമ്മൂട്ടി, മോഹൻലാൽ എന്നിവരായിരുന്നു നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതിന്റെ ലൊക്കേഷനുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇരുവരുടെയും സ്വഭാവങ്ങളെ താരതമ്യം ചെയ്തത്.
2006-ൽ ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ‘പളുങ്ക്’ എന്ന ചിത്രം ഗ്രാമത്തിൽ സാധാരണ ജീവിതം നയിച്ചിരുന്ന ആൾ കുടുംബവുമൊത്ത് ആധുനിക നഗരജീവിതത്തിലേക്ക് വരുമ്പോൾ അയാൾക്കും കുടുംബത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളെയും ദുരന്തങ്ങളെയുമാണ് ഈ സിനിമ പ്രമേയമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ലൊക്കേഷനിൽ മമ്മൂട്ടി വന്നപ്പോൾ പറഞ്ഞ കാര്യം ഓർത്ത് ബ്ലെസി ഇങ്ങനെ പറഞ്ഞു:
“തോപ്പ്രാൻകുടിയിൽ ഒരു ഇറക്കത്തിന്ന്റെ അവിടെയാണ് സിനിമയിൽ ഒരു ഭാഗം സെറ്റ് ചെയ്തത്. ഷൂട്ടിംഗ് തുടങ്ങി രണ്ടാം ദിവസം മമ്മൂട്ടി തന്റെ പുതിയ കാറിൽ അവിടെയെത്തി. അവിടെ അദ്ദേഹത്തിന് എത്തിപ്പെടാൻ ബുദ്ധിമുട്ട് ആയപ്പോൾ, ഇത് ആരാണ് ഇവിടെ സ്ഥലം കണ്ടുപിടിച്ചത്. ഭൂമിയുടെ അറ്റത്ത് ഉള്ള ഈ സ്ഥലം കഴിഞ്ഞാൽ നരകം ആണെന്ന് ഒകെ അദ്ദേഹം പറഞ്ഞു. എന്തായാലും ഷൂട്ടിങ്ങിനോട് അദ്ദേഹം സഹകരിച്ചു.”
ബ്ലെസ്സി തന്നെ സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ്രമരം. മോഹൻലാൽ പ്രധാന കഥാപാത്രമായ ശിവൻ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്. ഭൂമിക ചൗള, സുരേഷ് മേനോൻ, മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത, കെപിഎസി ലളിത തുടങ്ങിയവരും അഭിനയിച്ച ഈ ചിത്രം മലയാളി സിനിമ പ്രേമികളെ ഒരുപാട് കരയിച്ച ഒന്നായിരുന്നു.
ചിത്രത്തിന്റെ ലൊക്കേഷൻ സംബന്ധിച്ച് നിലനിന്ന ആശങ്കയും ശേഷം മോഹൻലാൽ വന്നത് കാരണം ഉണ്ടായ മാറ്റത്തെക്കുറിച്ചും ബ്ലെസി ഇങ്ങനെ പറഞ്ഞു:
” നെല്ലിയാമ്പതിയുടെ അപ്പുറമുള്ള സ്ഥലത്തായിരുന്നു ലൊക്കേഷൻ. അപകടം പിടിച്ച സത്യമാണ് അത്, ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാകും എന്നൊക്കെ ആയിരുന്നു ക്രൂ പറഞ്ഞുകൊണ്ടിരുന്നു. ഷൂട്ടിംഗ് ഇവിടെ നടത്തുന്നത് വലിയ പണിയാകും എന്ന് ക്യാമറാമാൻ പറഞ്ഞു. അതോടെ നിർമ്മാതാവും അത് തന്നെ പറയാൻ തുടങ്ങി. ഷൂട്ടിംഗ് ലൊക്കേഷൻ മാറ്റിയാൽ ഞാൻ സിനിമയിൽ നിന്ന് തന്നെ മാറുമെന്ന് അവരോട് പറഞ്ഞു. ആ സമയത്തായിരുന്നു മോഹൻലാൽ വന്നത്. അദ്ദേഹത്തിന്റെ വണ്ടി മുകളിലേക്ക് കയറി വരാതെ നിന്നപ്പോൾ മറ്റൊരു ജീപ്പിലാണ് ഞങ്ങൾക്ക് അടുത്തേക്ക് വന്നത്. ‘ലാലേട്ടാ ഇങ്ങോട്ടുള്ള വരവ് ബുദ്ധിമുട്ടയോ’ എന്ന് ചോദിച്ചപ്പോൾ ‘ ബുദ്ധിമുട്ടൊന്നും ഇല്ല, അതുകൊണ്ടല്ലേ ഇങ്ങോട്ട് വരാനും ഈ സ്ഥലവുമൊക്കെ കാണാൻ പറ്റിയത്’ ഈ ഉത്തരം അദ്ദേഹം പറഞ്ഞതോടെ സെറ്റ് മുഴുവൻ ഓൺ ആയി. എല്ലാവരുടെയും പരാതികളും തീർന്നു.”
മോഹൻലാലിൻറെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് ശിവൻകുട്ടി













Discussion about this post