പശ്ചിമ ബംഗാളിന്റെ വികസന ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കൻ ബംഗാളിന്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും യാത്രാ സൗകര്യങ്ങൾ വിപ്ലവകരമായി മാറ്റുന്ന 3,250 കോടി രൂപയുടെ റെയിൽ-റോഡ് പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മാൽഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഭാരതത്തിന്റെ ആദ്യ ‘വന്ദേ ഭാരത് സ്ലീപ്പർ’ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.”ബംഗാൾ രാജ്യത്തിന്റെ വളർച്ചാ എൻജിനാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായുള്ള ബന്ധം ഈ പദ്ധതികളിലൂടെ കൂടുതൽ ശക്തമാകും. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയമില്ല, ജനങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണനയെന്ന് .” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
ഹൗറയെയും ഗുവാഹത്തിയിലെ കാമാഖ്യയെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ ദീർഘദൂര യാത്രക്കാർക്ക് വിമാനയാത്രയ്ക്ക് തുല്യമായ ആധുനിക സൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ നൽകും.
ബംഗാളിന്റെ വികസനം ഭാരതത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന കാഴ്ചപ്പാടോടെയാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ഏഴ് പുതിയ ട്രെയിനുകളാണ് പ്രധാനമന്ത്രി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്തത്.വന്ദേ ഭാരത് സ്ലീപ്പർ: ഹൗറ – കാമാഖ്യ റൂട്ടിലെ യാത്രാസമയം രണ്ടര മണിക്കൂറോളം കുറയ്ക്കുന്ന ഈ ട്രെയിൻ ഭാരതീയ റെയിൽവേയുടെ ആധുനിക മുഖമാണ്. ഇതിന് പുറമെ തിരിച്ചുള്ള ഗുവാഹത്തി – ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും അദ്ദേഹം ഉദ്ഘാടനം ചെയ്തു.അമൃത് ഭാരത് എക്സ്പ്രസ്: സാധാരണക്കാർക്ക് മിതമായ നിരക്കിൽ വേഗതയേറിയ യാത്ര ഉറപ്പാക്കുന്ന നാല് പുതിയ അമൃത് ഭാരത് ട്രെയിനുകൾ കൂടി ബംഗാളിൽ സർവീസ് ആരംഭിച്ചു.
ന്യൂ ജൽപായ്ഗുരി – നാഗർകോവിൽ
ന്യൂ ജൽപായ്ഗുരി – തിരുച്ചിറപ്പള്ളി
അലിപുർദുവാർ – ബെംഗളൂരു
അലിപുർദുവാർ – മുംബൈ
3,250 കോടിയുടെ പദ്ധതികൾ ഒറ്റനോട്ടത്തിൽ
വടക്കൻ ബംഗാളിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
പുതിയ റെയിൽ പാതകൾ: ബാലൂർഘട്ട് – ഹിലി പുതിയ റെയിൽ പാതയ്ക്ക് തറക്കല്ലിട്ടു.
വൈദ്യുതീകരണം: ന്യൂ കൂച്ച് ബെഹാർ – ബമൻഹട്ട്, ന്യൂ കൂച്ച് ബെഹാർ – ബോക്സിർഹട്ട് പാതകളുടെ വൈദ്യുതീകരണം പൂർത്തിയായി.
റോഡ് വികസനം: നാഷണൽ ഹൈവേ 31D-യിലെ ധുപ്ഗുരി – ഫലകത സെക്ഷൻ നാലുവരിപ്പാതയാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇത് വടക്കൻ ബംഗാളിലെ ചരക്ക് ഗതാഗതം കൂടുതൽ സുഗമമാക്കും.












Discussion about this post