ഡല്‍ഹി: ഡല്ഹിയാത്രയുമായി ബന്ധപ്പെട്ട് ജോസ് കെ മാണി നടത്തിയ അവകാശ വാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രതികരണം. റബര്‍ വിലയിടിവുമായി ബന്ധപ്പെട്ടു ജോസ് കെ.മാണിക്കു ഉറപ്പൊന്നും നല്‍കിയിട്ടില്ല. ജോസ് കെ.മാണി ഉന്നയിച്ച ആവശ്യങ്ങള്‍ കേള്‍ക്കുക മാത്രമാണ് ചെയ്തതെന്നും വാണിജ്യമന്ത്രി നിര്‍മലാ സീതാരമന് പറഞ്ഞു.
വിലസ്ഥിരതാ ഫണ്ടില്‍നിന്ന് 500 കോടി അനുവദിക്കണമെന്ന ആവശ്യത്തിലും ഉറപ്പൊന്നും നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. നടപടിയെടുക്കേണ്ടത് ധനമന്ത്രാലയമാണെന്നും അവര്‍ പറഞ്ഞു. റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു.
മുന്‍കൂര്‍ അനുമതിയോടെ ഇളവുകള്‍ സഹിതമുള്ള സ്വാഭാവിക റബറിന്റെ ഇറക്കുമതി നിരോധനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടുമെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായാണ് ജോസ് കെ. മാണി എംപി തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. വിലസ്ഥിരതാ ഫണ്ടില്‍നിന്ന് 500 കോടി അനുവദിക്കണമെന്ന ആവശ്യത്തില്‍ വാണിജ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കൈമാറുമെന്നു കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതായും ജോസ് കെ.മാണി അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മന്ത്രി തന്നെ നിഷേധിച്ചിരിക്കുകയാണ്.
നേരത്തെ സുമിത്ര മഹാജന് ഇടപെട്ട് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയെന്നും, ജോസ് കെ മാണി അവകാശപ്പെട്ടിരുന്നു.
നിരോധനം നീ്ടുന്ന കാര്യം മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. മധ്യമേഖലയില്‍ നിന്നുള്ള ചില എംപിമാരും ഇക്കാര്യം ആവശ്യപ്പെട്ടു. ജോസ് കെ മാണി മാത്രമല്ല ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചിട്ടുള്ളത്. ആര്‍ക്കും ഇക്കാര്യത്തില്‍ ഒരുറപ്പും നല്‍കിയിട്ടില്ലെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
Discussion about this post