ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തനിക്കെതിരെ സിബിഐ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച തള്ളി.
കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എസ്‌സി ശർമ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു
മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി സിബിഐയോട് നിർദേശിച്ചു. 2013 നും 2018 നും ഇടയിൽ ഡികെ ശിവകുമാർ തൻ്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചുവെന്നാണ് സിബിഐ കേസ് . ഈ കാലയളവിൽ അദ്ദേഹം മുൻ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു.
നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യകൊപ്പം നിൽക്കുന്ന കർണാടക കോൺഗ്രസിലെ അതികായനാണ് ഡി കെ ശിവകുമാർ. കേന്ദ്ര തലത്തിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മിനയുന്നതിലും ഡി കെ ശിവകുമാർ മുൻപന്തിയിലാണ് .
Discussion about this post