ബെംഗളൂരു: തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തത് പോലെ സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയതിനെ തുടർന്ന് വലിയ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി കർണാടക ട്രാൻസ്‌പോർട് കോർപറേഷൻ. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 295 കോടി രൂപയുടെ നഷ്ടമാണ് കർണാടക എസ് ആർ ടി സി ക്കുണ്ടായത്. ഇതിനെ തുടർന്ന് ഏറ്റവും ചുരുങ്ങിയത് 20 ശതമാനമെങ്കിലും ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴിൽ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ വർഷം ആരംഭിച്ച ശക്തി പദ്ധതി പ്രകാരം സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ അനുമതി നൽകിയിരുന്നു.
സ്ത്രീകൾക്കിടയിൽ ഉടനടി ഹിറ്റായി മാറിയ പാർട്ടിയുടെ പ്രധാന വോട്ടെടുപ്പ് പ്ലാനുകളിൽ ഒന്നായിരുന്നു ഇത്. എന്നിരുന്നാലും, ഈ പദ്ധതിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഒരു വർഷത്തിനുള്ളിൽ തന്നെ പാർട്ടി തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ നേട്ടത്തേക്കാൾ കൂടുതലാണ്.
വകുപ്പിനെ തകർച്ചയിൽ നിന്നും പിടിച്ചുനിർത്താൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് കെഎസ്ആർടിസി ചെയർമാൻ എസ്ആർ ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു . വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ ബസ് ചാർജ് വർധിപ്പിക്കാനും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനമെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post