ജമ്മു കശ്മീർ: പ്രാദേശിക രാഷ്ട്രീയക്കാരാണ് കശ്മീരി സിവിൽ സമൂഹത്തിലേക്കുള്ള പാക്കിസ്ഥാൻ്റെ ‘വിജയകരമായ’ നുഴഞ്ഞുകയറ്റത്തിന് പിന്നിലെന്ന് കുറ്റപ്പെടുത്തി ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ആർആർ സ്വെയ്ൻ. അവരുടെ അധികാര രാഷ്ട്രീയത്തിന് വേണ്ടി മുഖ്യ ധാരാ പാർട്ടികൾ എന്ന് വിളിക്കപ്പെടുന്നവർ തന്നെയാണ് തീവ്രവാദ ശൃംഖലയുടെ നേതാക്കളെ വളർത്തിയെടുത്തതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കെരാൻ സെക്ടറിൽ നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് വിദേശ ഭീകരരെ ഇന്ത്യൻ സൈന്യം വിജയകരമായി ഇല്ലാതാക്കിയതിന് പിന്നാലെയാണ് ഡിജിപിയുടെ പരാമർശം വന്നിരിക്കുന്നത്.
ഇന്ന് താഴ്‌വരയിൽ ഭീകരർ എണ്ണത്തിൽ കുറവാണ്. എന്നാൽ അതിനർത്ഥം കാര്യങ്ങളൊക്കെ ശാന്തമായി എന്നല്ല. തീവ്രവാദത്തിൽ പുതുതായി റിക്രൂട്ട് ചെയ്യുന്നവരെ ഉന്മൂലനം ചെയ്യാൻ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെങ്കിലും , റിക്രൂട്ട്‌മെൻ്റിന് സൗകര്യമൊരുക്കുകയും സാമ്പത്തികം ക്രമീകരിക്കുകയും ചെയ്തവരെ കുറിച്ച് അന്വേഷണം ഉണ്ടായിട്ടില്ല.
നമ്മുടെ റഡാറിൽ വരാത്ത ഒരു സ്ഥാപനമോ അത്തരത്തിൽ അറിയപ്പെടാതെ കിടക്കുന്ന ഒരു മനുഷ്യനോ പോലും വെല്ലുവിളിയാണ് , ഡി ജി പി കൂട്ടിച്ചേർത്തു.
Discussion about this post