ലണ്ടൻ: ബ്രിട്ടണിലെ ഗുരുദ്വാരയിൽ വിശ്വാസികളെ ആക്രമിച്ച കേസിലെ പ്രതിയായ 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത്ഈസ്റ്റ് ഇംഗ്ലണ്ടിലെ ഗ്രേവ്‌സെൻഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിൽ ആയിരുന്നു സംഭവം. കൗമാരക്കാന്റെ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് സ്ത്രീകൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ 11 നായിരുന്നു സംഭവം. ഗുരുദ്വാരയിൽ എത്തിയ 17 കാരൻ ദർബാർ ഹാളിൽവച്ച് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. ഇതോടെ ആളുകൾ കുട്ടിയ്ക്ക് ചുറ്റും കൂടി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന സ്ത്രീകളെ
ആക്രമിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തുമെന്ന് കുട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിവരം അറിഞ്ഞെത്തിയ പോലീസ് ഉടനെ സ്ഥലത്ത് എത്തി കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമിക്കാൻ കുട്ടി ഉപയോഗിച്ച ആയുധവും പിടിച്ചെടുത്തു. അറസ്റ്റിന് പിന്നാലെ കുട്ടിയെ കോടതിയിൽ ഹാജരാക്കിയിരിന്നു. കോടതിയുടെ നിർദ്ദേശം അനുസരിച്ച് കുട്ടിയുടെ മാനിസക നില പരിശോധിക്കും.
അതേസമയം ഉണ്ടായത് ഒറ്റപ്പെട്ട സംഭവം ആണെന്ന് പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയായിട്ടുണ്ട്. ഇതിൽ സംഭവം ഭീകരാക്രമണം അല്ലെന്ന് വ്യക്തമായിട്ടുണ്ട്. മതഭ്രാന്തിനെ തുടർന്നുള്ള ആക്രമണമാണ് ഇതെന്നാണ് നിഗമനം. സംഭവം ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അതിനാൽ നഗരത്തിൽ പട്രോളിംഗ് ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post