അഴിമതി വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് ഡോ. ഗീവര്‍ഗീസ് കൂറിലോസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹാസത്തിലൂടെയാണ് സര്‍ക്കാറിനെതിരെയുള്ള തന്റെ വിമര്‍ശനം ബിഷപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോടതി വിധിയുടെ സാങ്കേതികത്വം പഴുതായി എടുത്ത് കെ. ബാബു മന്ത്രി സ്ഥാനത്ത് തിരികെ എത്തിയതിനെതിരെയായിരുന്നു പോസ്റ്റ് .
രാജി പിന്‍വലിച്ചാല്‍ എല്ലാ വിഷയങ്ങളും രാജിയാകും എന്ന പരിഹാസത്തോടെയാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.മെത്രാന്മാര് ഇതിനൊക്കെ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് എന്ന് പറഞ്ഞ് ഉപദേശിക്കുന്നവരോട് താനും ഈ നാട്ടിലെ ഒരു പൗരനാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. മന്ത്രിമാരുടെ കസേരകളി ഗംഭീരമാകുന്നുണ്ടെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.
Discussion about this post