ഒരു ആശയം യാഥാർത്ഥ്യമാക്കാൻ നിങ്ങൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? പുതുമകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സംരംഭകരാണോ നിങ്ങൾ ? എന്നാൽ ഇപ്പോൾ സംരംഭകർക്കായി ‘സമസ്ത 6.0’ ഓൺലൈൻ പിച്ച് ഇവൻറ് സംഘടിപ്പിക്കുന്നു. ഐ ഐ ടി പാലക്കാടിന്റെ ടെക്‌നോളജി ഇന്നോവേഷൻ ഫൗണ്ടേഷനും ഗ്ലോബൽ സാനിറ്റേഷൻ സെൻറർ ഓഫ് എക്സ്സലെൻസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന സംരംഭകർക്കു 20 ലക്ഷം രൂപ വരെ ഫണ്ടിങ് സപ്പോർട്ട് ലഭിക്കുന്നതായിരിക്കും എന്നതാണ് ഇവന്റിന്റെ
ഏറ്റവും ആകർഷകമായ കാര്യം . ജലസംരക്ഷണം, മലിനീകരണ നിയന്ത്രണം & ശുചിത്വം (WaSH) എന്നീ മേഖലകളിൽ നൂതന ആശയങ്ങൾ ഉള്ള സംരംഭകരിൽ നിന്ന് മാത്രമാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നത് എന്ന് മാത്രം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15 നാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും വെബ്‌സൈറ്റ് സന്ദർശിക്കുക: https://techin-iitpkd.org/samastha-6-0/ , Ph: 8848875281 , ഈ നമ്പറിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്
Discussion about this post