തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് കാർ വാങ്ങാനും ജീവനക്കാർക്കു ശമ്പളം നൽകാനുമൊക്കെ വകമാറ്റി ചെലവഴിച്ചെന്ന സി.എ.ജി. റിപ്പോർട്ടിന് പിന്നാലെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. ആഗസ്റ്റ് ഒന്നിനാണ് സെക്രട്ടറിയേറ്റ്,ജില്ല കളക്ട്രേറ്റുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ. പട്ടികവർഗ്ഗ വിഭാഗങ്ങളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന വഞ്ചനയാണ് സി എ ജി റിപ്പോർട്ടിൽ കാണുന്നത്. അസംഘടിത ദുർബല വിഭാഗങ്ങളെ അവഗണിക്കുന്ന സർക്കാർ നിലപാടിനെതിരെയാണ് ധർണ്ണയെന്ന് ആർവി ബാബു വ്യക്തമാക്കി.
അതേസമയം പട്ടിക, ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് പദ്ധതി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ കെടുകാര്യസ്ഥതയും വ്യാഴാഴ്ച നിയമസഭയിൽവെച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 201718 മുതൽ 202122 വരെയുള്ള കാലയളവിലേതാണ് ഓഡിറ്റ് റിപ്പോർട്ട്. ന്യൂനപക്ഷവിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് ഫണ്ടിൽനിന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറു(ഡി.ജി.ഇ.)ടെ വകമാറ്റി ചെലവഴിക്കൽ.
Discussion about this post