ബംഗളൂരു : മുണ്ടുടുത്ത് വന്ന കർഷകന് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് വിവാദത്തിൽ ആയ മാൾ അടച്ച് ഇടാൻ ഉത്തരവ്. ബംഗളൂരുവിലാണ് സംഭവം നടന്നത്. മാഗഡി റോഡിൽ സ്ഥിതിചെയ്യുന്ന ജി ടി വേള്‍ഡ് മാളിലാണ് മകനോടൊപ്പം മുണ്ടുടുത്ത് വന്ന കർഷകന് പ്രവേശനം നിഷേധിച്ചത്.
കർഷകനായ ഫക്കീരപ്പയ്ക്കാണ് ജിടി മാളിൽ നിന്നും ദുരനുഭവം ഉണ്ടായത്. ഇദ്ദേഹത്തിന്റെ മകൻ സംഭവത്തെക്കുറിച്ച് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം വിവാദമാകുന്നത്. തുടർന്ന് മാൾ ഉടമയ്ക്കും സെക്യൂരിറ്റി ജീവനക്കാർക്കും എതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ജിടി മാളിൽ സിനിമ കാണാനായിരുന്നു ഫക്കീരപ്പയും മകൻ നാഗരാജും എത്തിയിരുന്നത്. എന്നാൽ സെക്യൂരിറ്റി ജീവനക്കാർ പ്രവേശന കവാടത്തിൽ വച്ച് തന്നെ ഇദ്ദേഹത്തെ തടയുകയായിരുന്നു. മുണ്ടുടുത്തുകൊണ്ട് പ്രവേശനം അനുവദിക്കില്ലെന്നും പാന്റ് ഇട്ട് വന്നാൽ മാത്രമേ അകത്തു കയറാൻ ആകുമെന്നും സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തെ അറിയിച്ചു. തുടർന്ന് ഈ സംഭവത്തിന്റെ വീഡിയോ ഫക്കീരപ്പയുടെ മകൻ നാഗരാജ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post