വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്ന് ഇല്ലാതായവരാണ് ദിനോസറുകൾ. ഇതുവരെ കണ്ടെത്തിയതിൽ വച്ച് വലിയ ദിനോസർ അസ്ഥികൂടം 44. 6 മില്യൺ ഡോളറിന് വിറ്റു . ന്യൂയോർക്കിൽ നടന്ന ലേലത്തിലാണ് ഇത് വിറ്റത്.
150 ദശലക്ഷം വർഷം പഴക്കമുള്ളതാണ് ഈ ദിനോസറുടെ അസ്ഥികൂടം. ഇതിന് 11 അടി (3.3 മീറ്റർ) ഉയരവും 27 അടി നീളവുമുണ്ട്. ഒരു ദിനോസറിന്റെ മുഴുവൻ ഘടനയും ഉള്ളതാണിത്.
ദിനോസറിന്റെ ഈ അവശിഷ്ടത്തെ അപെക്‌സ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയിട്ടുള്ള എല്ലാ ദിനോസർ അസ്ഥികൂടങ്ങളിലും ഏറ്റവും വലുതും പൂർണ്ണവുമാണിതെന്ന് ഗവേഷകർ പറയുന്നു . ഇതുവരെ വിറ്റഴിച്ചതിൽ വച്ച് ഏറ്റവും വിലകൂടിയ സ്റ്റെഗോസോറസായി അപെക്സ് മാറി കഴിഞ്ഞിരിക്കുന്നു.
പാലിയന്റോളജിസ്റ്റ് ജേസൺ കൂപ്പറിന്റെ സ്വകാര്യ ഭൂമിയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. 2022 മെയ് മാസത്തിലാണ് അപെക്‌സ് കണ്ടെത്തിയത്. ദിനോസറുകളുടെ അവശിഷ്ടങ്ങളുടെ വിൽപ്പന വർദ്ധിച്ചുവരുന്ന സാഹര്യത്തിലാണ് ഇതും വിൽപ്പനയ്ക്ക് വച്ചത് എന്ന് ഗവേഷകർ പറഞ്ഞു.
സ്റ്റെഗോസോറസ് അസ്ഥികൂടങ്ങൾ ഇതിനകം ലോകമെമ്പാടും പ്രദർശിപ്പിച്ചിട്ടുണ്ട്. ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ മറ്റൊരു സ്റ്റെഗോസോറസ് അസ്ഥികൂടങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അതാണ് ഏറ്റവും വലിയ അസ്ഥികൂടം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അതിനെക്കാളും 30 ശതമാനം വലുതാണ് അപെക്‌സ് എന്നാണ് ഗവേഷകർ പറയുന്നത്.
Discussion about this post