ചങ്ങനാശ്ശേരി കേന്ദ്രമാക്കി ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സുകൃതം ചാരിറ്റബിൾ ട്രസ്റ്റും കോട്ടയം മഹാത്മഗാന്ധി യൂണിവേഴ്സിറ്റി ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും തമ്മിൽ MOU ഒപ്പിട്ടു. ഇതോടുകൂടി MG യൂണിവേഴ്സിറ്റി സബ് സെൻ്ററായി മാറിയ സുകൃതം സേവാനിലയം കേന്ദ്രമാക്കി ആദ്യ കോഴ്സ് “ഡിപ്ളോമ ഇൻ പാലിയേറ്റീവ് ആൻ്റ് സ്പെഷ്യൽ കെയർ അസിസ്റ്റൻ്റ്സ്” ആറു മാസ ഓൺലൈൻ ആൻ്റ് ഓഫ് ലൈൻ കോഴ്സ് ചങ്ങനാശ്ശേരി സുകൃതംസേവാനിലയത്തിലും യൂണിവേഴ്സിറ്റി കാമ്പസിലുമായ് നടക്കും.
പാലിയേറ്റീവ് കെയർ , ജീഡിയാട്രിക് വെൽനസ് , ഭിന്നശേഷി, തീവ്രഭിന്നശേഷി പരിചരണം എന്നിവ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ ഈ കോഴ്സ് പാസ്സാകുന്നവർക്ക് വിദേശത്തും സ്വദേശത്തും ജോലി സാധ്യത ഉറപ്പ് വരുത്തും.
MG യൂണിവേഴ്സിറ്റി ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്മെൻ്റിൽ വച്ച് നടന്ന ചടങ്ങങ്ങിൽ IUCDS ഡയറക്ടർ Dr ബാബുരാജ് സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി K P സജികുമാർ എന്നിവർ MOU ഒപ്പിട്ടു. ട്രസ്റ്റ് ചെയർമാൻ Prof P K രാജപ്പൻ നായർ MOU ഏറ്റുവാങ്ങി. IUCDS റിസോഴ്സ് പേഴ്സൺ ശ്രീമതി സോജഗോപാലകൃഷ്ണൻ ഖണ്ഡ് കാര്യവാഹ് ശ്രീകൃഷ്ണകുമാർ,ട്രസ്റ്റ് വൈസ് ചെയർമാൻ ശ്രീ P K ജയപ്രകാശ് സെക്രട്ടറി O R ഹരിദാസ്, സേവാനിലയം അഡ്മിനിസ്റേറ്റർ ശ്രീ അനിൽകുമാർ കോഴ്സ് കോഡിനേറ്റർ ശ്രീമതി ലക്ഷ്മി രജ്ഞിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Discussion about this post