തിരുവനന്തപുരം: ഗവേഷണത്തിലാടിസ്ഥാനമായ നൂതന സംരംഭങ്ങളിലൂടെ തിരുവനന്തപുരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഊർജ്ജം പകരുന്ന പദ്ധതികളുമായി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ.
പുത്തൻ തിരുവനന്തപുരം എന്ന് പേരിട്ടു വിളിക്കുന്ന പദ്ധതിയുമായാണ് രാജീവ് ചന്ദ്രശേഖർ മുന്നോട്ട് വന്നിരിക്കുന്നത് . ഇതിന്റെ ഭാഗമായി “തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്റർ” നു രൂപം നൽകും. ക്ലസ്റ്ററിന്റെ രൂപീകരണത്തിന് അദ്ദേഹം കേന്ദ്രമന്ത്രി ഡോ; ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി.
“അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തിൽ യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്.അതിനായി നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരം ഗവേഷണത്തിനും നവീകരണത്തിനും മികച്ച സൗകര്യമുള്ള കേന്ദ്രമായി മാറണം” രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
സാങ്കേതിക-അനുബന്ധ ഗവേഷണങ്ങളിലും നവീന ആശയങ്ങൾ വികസിപ്പിക്കുന്ന കാര്യങ്ങളിലും തൊഴിൽ നൈപുണ്യം നേടാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്റർ ഒരു മുതൽക്കൂട്ടായിരിക്കും.” അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
Discussion about this post