വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിടെയുണ്ടായ വധശ്രമത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ താൻ അവിശ്വസനീയമായ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ പകുതി ഭാഗത്ത് മാത്രമല്ല, മുഴുവൻ അമേരിക്കയുടെയും പ്രസിഡന്റ് ആയിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് നേരെയുണ്ടായ വധശ്രമത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എല്ലായിടത്തും രക്തം വീഴുന്നുണ്ടായിരുന്നു. എങ്കിലും ഞാൻ വളരെ സുരക്ഷിതനായി തോന്നി. കാരണം എനിക്കൊപ്പം ദൈവമുണ്ടായിരുന്നു. ആ ഒരു നിമിഷത്തിൽ എനിക്കെന്റെ തല ചലിപ്പിക്കാൻ തോന്നിയില്ലായിരുന്നെങ്കിൽ ആ വെടിയുണ്ട അതിന്റെ ലക്ഷ്യസ്ഥാനം ഭേതിക്കുമകയിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഇന്ന് ഈ രാത്രിയിൽ ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നില്ല’- ട്രംപ് പററഞ്ഞു.
താൻ ഇവിടെ ഇന്ന് നിങ്ങൾക്ക് മുമ്പിൽ നിൽക്കേണ്ടവനല്ല. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് താൻ ഇന്നിവിടെ നിൽക്കുന്നത്. അമേരിക്കയുടെ ഒരു ഭാഗത്തിന്റെ പ്രസിഡന്റ് ആവാനല്ല, മുഴുവൻ അമേരിക്കയുടെയും പ്രസിഡന്റ് ആവാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post