ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ വലച്ച് മൈക്രോസോഫ്റ്റ്. വിൻഡോസ് പണിമുടക്കി. ഇതേ തുടർന്ന് സിസ്റ്റങ്ങൾ പെട്ടെന്ന് ഷട്ട് ഡൗൺ ആകുകയും റീസ്റ്റാർട്ട് ആകുകയും ചെയ്തു. രാവിലെയായിരുന്നു വിൻഡോസ് തകരാറിൽ ആയത്.
അടുത്തിടെ മൈക്രോസോഫ്റ്റ് ക്രൗഡ്‌സ്‌ട്രൈക്ക് അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇതാണ് വിൻഡോസ് പണിമുടക്കാൻ കാരണം. തകരാർ പരിഹരിച്ചുവരികയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
ഉച്ചയോടെയായിരുന്നു വിൻഡോസിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. പ്രവർത്തിപ്പുന്നതിനിടെ കമ്പ്യൂട്ടറുകൾ അപ്രതീക്ഷിതമായി ഷട്ട് ഡൗൺ ആകുകയായിരുന്നു. ചിലർക്ക് റീ സ്റ്റാർട്ട് ചെയ്യാനുള്ള നിർദ്ദേശവും പ്രത്യക്ഷപ്പെട്ടു. ചെയ്തുകൊണ്ടിരുന്ന പ്രവർത്തനങ്ങൾ എല്ലാം ഉപഭോക്താക്കൾക്ക് ഇതോടെ നഷ്ടമായി. ക്രൗഡ് സ്‌ട്രൈക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് പ്രവർത്തനരഹിതമായത്.
വിൻഡോസ് പണി മുടക്കിയതോടെ വൻകിട കമ്പനികൾക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. നിമിഷ നേരത്തേയ്ക്ക് ആണെങ്കിലും ഇവരുടെ പ്രവർത്തനങ്ങൾ മുടങ്ങി. സാങ്കേതിക തകരാർ ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചു.
Discussion about this post