എറണാകുളം: സമൂഹമാദ്ധ്യമത്തിൽ മകന്റിട്ടയാളെ പച്ചത്തെറിവിളിച്ച് നടൻ വിനായകൻ. സംഭവത്തിൽ നടനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. സംഭവം സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. നിഷാദ് പി മുഹമ്മദ് ഉണ്ണി എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നും കമന്റിട്ടയാൾക്കായിരുന്നു വിനായകന്റെ അസഭ്യവർഷം. ആസിഫ് അലിയിൽ നിന്നും രമേശ് നാരായണൻ പുരസ്‌കാരം വാങ്ങാൻ വിസമ്മതിച്ചതിൽ വിനായകൻ പ്രതികരണം നടത്തിയിരുന്നില്ല. ഇത് എന്ത്‌കൊണ്ടാണെന്ന് ആയിരുന്നു കമന്റിട്ടയാൾ ചോദിച്ചത്. ഒരു സഹപ്രവർത്തകൻ അപമാനിക്കപ്പെട്ടപ്പോൾ എവിടെയായിരുന്നു എന്നായിരുന്നു കമന്റ്. എന്നാൽ ഇതിൽ പ്രകോപിതനായ വിനായകൻ കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുകയായിരുന്നു.
ഞൊനൊരു കർഷകൻ ആയത് കൊണ്ട് ആ സമയത്ത് ഞാന്റെ നിന്റെ അമ്മയുടെ പൂ**** ഞാർ നട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നായിരുന്നു വിനായകന്റെ മറുപടി. തെറി വിളിച്ചത് ചോദ്യം ചെയ്ത മറ്റൊരാളെയും വിനായകൻ സമാന രീതിയിൽ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചു. സംഭവം കണ്ട ഉപയോക്താക്കൾ വിനായകനെതിരെ ശക്തമായ പ്രതിഷേധവും വിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു.
ഇതിനിടെ തന്നെ തെറിവിളിച്ച ആളുടെയും ഇതിന് മറുപടിയായി എഴുതിയ കമന്റും അടങ്ങിയ സ്‌ക്രീൻഷോട്ട് വിനായകൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. രൂക്ഷമായ വിമർശനത്തെ തുടർന്ന് ഇതും പിന്നീട് വിനായകൻ നീക്കം ചെയ്തു.
Discussion about this post