മുംബൈ :യുവാവിന് 1.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി. പരസ്യത്തിൽ പറഞ്ഞതിന് വിരുദ്ധമായി ഉയർന്ന അളവിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയ പ്രോട്ടീൻ പൗഡർ നൽകിയതിനെ തുടർന്നാണ് യുവാവിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. മുംബൈ സ്വദേശി രാഹുൽ ഷെഖാവതിയ്ക്കാണ് നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് യുവാവ് ഓൺലൈൻ വഴി പ്രോട്ടീൻ പൗഡർ ഓർഡർ ചെയ്തത്. 1,599 രൂപയ്ക്കാണ് രാഹുൽ പ്രോട്ടീൻ പൗഡർ വാങ്ങിയത്. പഞ്ചസാര ഇല്ലാത്ത 24 ഗ്രാം ഹൈ ക്വാളിറ്റി പ്രോട്ടീൻ എന്നാണ് പരസ്യത്തിൽ പ്രോട്ടീൻ കമ്പനി അവകാശപ്പെട്ടിരുന്നത്.
ആദ്യം പരാതിയുമായി കമ്പനിയുടെ അടുത്ത് ബന്ധപ്പെട്ടെങ്കിലും കമ്പനി ഇത് നിഷേധിക്കുകയായിരുന്നു. ലാബ് റിപ്പോർട്ട് നൽകി കമ്പനി നിലപാടിൽ ഉറച്ചു നിന്നു. എന്നാൽ പരാതികാരൻ പ്രോട്ടീൻ പൗഡർ പുറത്തുള്ള ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഉയർന്ന അളവിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവ് കോടതിയെ സമീപിച്ചത്.
പ്രോട്ടീൻ പൗഡർ കമ്പനി തെറ്റായ വിവരം നൽകി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ഉപഭോക്തൃ കോടതി കണ്ടെത്തുകയും ചെയ്തു.
Discussion about this post