കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് മരണം. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബമാണ് മരണപ്പെട്ടത്. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്.
രാത്രിയിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടാകാം എന്നാണ് സംശയിക്കപ്പെടുന്നത് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കുവൈത്ത് അഗ്നിരക്ഷാ സേന പുറത്തുവിട്ടിട്ടില്ല. അവധിക്ക് നാട്ടിലായിരുന്ന കുടുംബം ഇന്നലെയാണ് കുവൈത്തിൽ തിരിച്ചെത്തിയത്
Discussion about this post