ചണ്ഡീഗഢ്: അനധികൃത ഖനന കേസിൽ ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ സുരേന്ദ്രൻ പൻവാറിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മഹേന്ദ്രഗഡിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ റാവു ദൻ സിംിന്റെ വീട്ടിൽ കേന്ദ്ര ഏജൻസി നടത്തിയ പരിശോധനയ്ക്ക് രണ്ട് ദിവസത്തിന് ശേഷമാണ് പൻവാറിന്റെ അറസ്റ്റ്.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകനെയും ഇഡി ചോദ്യം ചെയ്തിരുന്നു. സേനാപത്തിൽ നിന്നുള്ള എംഎൽഎയാണ് പൻവാർ. ഖനി വ്യവസായി കൂടിയായ എം.എൽ.എ. സുരേന്ദ്ര പൻവാറിന്റെ വീട്ടിൽ ജനുവരിയിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു. ഈ തിരച്ചിലിൽ 5 കോടി രൂപയും വിദേശ നിർമ്മിത ആയുധങ്ങളും 300 ഓളം വെടിയുണ്ടകളും ഇഡി കണ്ടെടുത്തിരുന്നു.
ഇന്ത്യൻ നാഷണൽ ലോക് ദൾ പാർട്ടിയുടെ (ഐ.എൻ.എൽ.ഡി) മുൻ എം.എൽ.എ. ദിൽബാഗ് സിംിന്റെയും ഇയാളുടെ കൂട്ടാളികളുടെയും വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ സൂചിപ്പിക്കുന്ന നിരവധി കുറ്റകരമായ രേഖകളും പൻവാറിന്റെ വസതിയിൽ നിന്ന് കണ്ടെടുത്തു. ഇതിനുശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
Discussion about this post