മുംബൈ: ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ വാർത്ത അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി.ശുഭാങ്കർ മിശ്രയുമായുള്ള ഇന്റർവ്യൂവിലായിരുന്നു ഷമിയുടെ പ്രതികരണം.സമൂഹമാദ്ധ്യമങ്ങളില്‍ ഇത്തരം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ആളുകള്‍ വിട്ടുനില്‍ക്കണമെന്ന് മുഹമ്മദ് ഷമി ആവശ്യപ്പെട്ടു. മുഹമ്മദ് ഷമിയും സാനിയ മിര്‍സയും വിവാഹിതരായി എന്ന തരത്തിലുളള വ്യാജ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാനിയയും ഷമിയും വിവാഹവസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ഇത്തരത്തില്‍ പ്രചരിച്ചത്. എന്നാല്‍ ആ ചിത്രം 2010 ല്‍ സാനിയ മിര്‍സയും മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായുളള വിവാഹത്തിന്‍റേതായിരുന്നു. ഷുഐബ് മാലിക്കിന്‍റെ തലയുടെ സ്ഥാനത്ത് മുഹമ്മദ് ഷമിയുടെ തല എഡിറ്റ് ചെയ്തുണ്ടാക്കിയ വ്യാജ ചിത്രമാണ് ഇപ്രകാരം പ്രചരിച്ചത്.
ഫോണ്‍ തുറന്നാല്‍ ഇത്തരം വാര്‍ത്തകളും പോസ്റ്റുകളുമാണ് കാണുന്നത്. തമാശയ്ക്ക് ചെയ്യുന്നതാണെങ്കില്‍ പോലും അവ ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കില്‍ പങ്കിടും മുമ്പ് അതിനെ കുറിച്ച് ഒന്നുകൂടി ചിന്തിക്കണം’ എന്നായിരുന്നു ഷമിയുടെ പ്രതികരണം. ധൈര്യമുണ്ടെങ്കില്‍ വെരിഫൈഡ് പേജുകളില്‍ നിന്നും ചോദ്യങ്ങള്‍ ചോദിക്കൂ താന്‍ മറുപടി പറയാം എന്നും ഷമി കൂട്ടിച്ചേര്‍ത്തു.
മുന്‍ പാക് ക്രിക്കറ്റ് താരം ഷൊയെബ് മാലിക്കുമായി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സാനിയ മിർസ വിവാഹ ബന്ധം വേര്‍പെടുത്തിയത്. തൊട്ടുപിന്നാലെ മാലിക്ക് പാക് നടി സന ജാവേദിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേർപിരിഞ്ഞാണ് താമസം. ഷമിക്കെതിരെ പരസ്യമായി ഹസിൻ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഷമിയും സാനിയയുടെ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
Discussion about this post