തിരുവനന്തപുരം: എല്ലാം ശരിയായ ഗൾഫ് രാജ്യങ്ങളിൽ ഒരു ദുരിതം ഉണ്ടാകുമ്പോൾ ഓടിപ്പോകാൻ തയ്യാറായി നിൽക്കുന്ന കേരളത്തിലെ മന്ത്രിമാർ തൊട്ടടുത്തുള്ള കർണാടകയിൽ പോകാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് തുറന്നടിച്ച് , ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.
കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിലേയ്ക്ക് സംസ്ഥാന മന്ത്രിമാർ എത്താതിരുന്നത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന്തുറന്നു പറഞ്ഞ അദ്ദേഹം എല്ലാം ശരിയായ കുവൈറ്റിലേക്ക് പോകാൻ ബാഗുമായി വിമാനത്താവളത്തിലെത്തിയ മന്ത്രിമാർ എന്താണ് തൊട്ടപ്പുറത്ത് അർജുനെ രക്ഷിക്കാൻ പോകാത്തതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.
അർജുന്റെ കാര്യത്തിൽ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുമുണ്ടായില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല എന്നാണ് അവസ്ഥ . കർണാടക സർക്കാർ വൈര്യനിര്യാതന ബുദ്ധിയോടെയാണ് ഇടപെട്ടത്.ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
Discussion about this post