തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തു കൊണ്ടിരുന്ന ശക്തമായ മഴയ്ക് അൽപം ശമനം. അതേസമയം ശക്തമായ മഴയ്ക്ക് കുറവ് സംഭവിച്ചെങ്കിലും സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം പറഞ്ഞു .. വരും മണിക്കൂറിൽ എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു
എന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും (21-07-2024) ബുധനാഴ്ച യും (24-07-2024) യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ മത്സ്യബന്ധനത്തിനു മറ്റുമായി പോകുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട് . ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട് എന്നതിനാലാണത് .
Discussion about this post