തിരുവനന്തപുരം: വീടുകളിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള കൃത്യമായ മാതൃക നടപ്പിലാക്കാത്തതിനാൽ കേന്ദ്രം നൽകുന്ന ഭീമമായ സബ്‌സിഡി നഷ്ടപ്പെടുത്തി കേരളം. മൊത്തം സബ്‌സിഡിയുടെ ഏതാണ്ട് 15 ശതമാനം, അതായത് 1226 കോടി കോടിയാണ് കേരളം ഇത്തരത്തിൽ പാഴാക്കി കളയുന്നത്. എന്നാൽ നഷ്ടപ്പെടുത്തിയ സബ്‌സിഡി തുകയായ 1226 കോടി രൂപയുടെ അധിക ബാധ്യത പൊതുജനങ്ങൾക്കാണ് വന്നു ചേരുക എന്ന വാർത്തയാണ് പുറത്ത് വരുന്നത്
കേന്ദ്ര മാതൃകയാണ് പിന്തുടരുന്നതെങ്കിൽ മീറ്ററിന്റെയും ഏകോപിപ്പിക്കുന്ന സോഫ്റ്റ് വെയറിന്റെ ചെലവും അഞ്ച് വർഷത്ത മെയിന്റനൻസും കരാർ കമ്പനിക്കാണ്.കേന്ദ്ര സബ്സിഡി കിഴിച്ചുള്ള മീറ്ററിന്റെ വില മാത്രം ഉപഭോക്താക്കൾ തവണകളായി നൽകിയാൽ മതി.
അതേസമയം കെ.എസ്.ഇ.ബി മീറ്റർ വാങ്ങുന്നത് ഒരു കമ്പനിയിൽ നിന്നും സാേഫ്ട് വെയർ വാങ്ങുന്നത് മറ്റൊരു കമ്പനിയിൽ നിന്നുമായിരിക്കും. ഈ പൊരുത്തക്കേട് കാരണം അനവധി പ്രശ്നനങ്ങളാണ് ഉണ്ടാകുന്നത്. കേന്ദ്രപദ്ധതിയിൽ ഇതു രണ്ടും ഒരു കമ്പനിയാണ് ചെയ്യുന്നത്
Discussion about this post