ന്യൂഡൽഹി : ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി സർവകക്ഷി യോഗം ആരംഭിച്ചു. വിവിധ രാഷട്രീയ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗം പുരോഗമിക്കുന്നത്.
ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്, കേന്ദ്രമന്ത്രി, എൽജെപി (റാം) എന്നിവരുൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവരും സർക്കാരിന്റെ അഭിപ്രായം അറിയിക്കും.
കൂടാതെ കോൺഗ്രസിന്റെ ജയറാം രമേഷ്, കെ സുരേഷ്, എഐഎംഐഎമ്മിലെ അസദുദ്ദീൻ ഒവൈസി, ആർജെഡിയുടെ അഭയ് കുശ്വാഹ, ജെഡിയു സഞ്ജയ് ഝാ, എഎപിയുടെ സഞ്ജയ് സിംഗ്, എസ്പി നേതാവ്‌രാംഗോപാൽ യാദവ്, എൻസിപിയുടെ പ്രഫുൽ പട്ടേൽ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. അതേസമയം ഇക്കുറിയുള്ള ബജറ്റ് അവതരണത്തിലൂടെ റെക്കോർഡ് ആണ് നിർമ്മലാ സീതാരാമൻ നേടാൻ ഒരുങ്ങുന്നത്. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച കേന്ദ്രമന്ത്രിയെന്ന ബഹുമതിയാണ് നിർമ്മലാ സീതാരാമനെ തേടിയെത്തുക. തുടർച്ചയായ ഏഴാം തവണയാണ് നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.









Discussion about this post