റിയാദ്: തൊഴിൽ, വിസ, അതിർത്തി സുരക്ഷാ നിയമങ്ങൾ തുടങ്ങിയവ ലംഘിച്ച 14,400 വിദേശികളെ ഒരാഴ്ചക്കിടെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തിയാതായി റിപ്പോർട്ട് . കൂടാതെ 17,000 പേരുടെ നാടുകടത്തൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും വിവരം പുറത്ത് വരുന്നുണ്ട് . ഇത് കൂടാതെ 19,800 പേർ ഒരാഴ്ചക്കിടെ പുതുതായി അറസ്റ്റിലായിട്ടുമുണ്ട് .
രാജ്യവ്യവാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ പുതുതായി പിടിയിലായതിൽ 12400 പേർ വിസ നിയമം ലംഘിച്ചവരാണ്. 4,800 പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,500 പേർ തൊഴിൽനിയമ ലംഘകരുമാണ്
നിലവിൽ നിയമനടപടി നേരിടുന്നവരിൽ 15,300 പേർ പുരുഷന്മാരും 16,700 പേർ സ്ത്രീകളുമാണ്. 7,000 പേരുടെ നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രേഖകൾ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറിയിട്ടുണ്ട്. 4,200 പേരുടെ വിമാന ടിക്കറ്റ് റിസർവേഷൻ നടപടികൾ പുരോഗമിക്കുകയുമാണ്
ഇവരെയൊക്കെ നാട് കടത്തും. ഇതിൽ എത്ര മലയാളികൾ ഉണ്ട്, ഇന്ത്യക്കാർ ഉണ്ട് എന്ന വിവരം ഇത് വരെ ലഭ്യമായിട്ടില്ല.
Discussion about this post