തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥർ വിദേശരാജ്യങ്ങളുടെ എംബസികൾ, കോൺസുലേറ്റുകൾ, അവിടത്തെ ജീവനക്കാർ എന്നിവരുമായി നേരിട്ട് ഇടപെടരുതെന്നാണ് പെരുമാറ്റച്ചട്ടം. വസ്തുത ഇതായിരിക്കെ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഡോ.കെ.വാസുകിയെ വിദേശ രാജ്യങ്ങളുമായി സഹകരണത്തിന് നിയോഗിച്ച ഉത്തരവ് സർക്കാർ റദ്ദാക്കിയേക്കും.
നിയമനം ഭരണഘടനാപരമായും പിഴവാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദേശഏകോപനത്തിന് സെൽ രൂപീകരിച്ചത്.വിദേശകാര്യം, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് അടക്കം 97വിഷയങ്ങളിൽ കേന്ദ്രത്തിനാണ് അധികാരം. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാവില്ല എന്നിരിക്കെ വിദേശ കാര്യത്തിന് വേണ്ടി മാത്രമായി വാസുകിയെ പിണറായി വിജയൻ നിയമിച്ചത് ദുരൂഹമാണെന്നും, ഇതിനു പുറകിൽ മറ്റ് താല്പര്യങ്ങളാണെന്നുമുള്ള സംശയം ബലപ്പെടുകയാണ്
Discussion about this post