ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഉജ്ജ്വലമായി ബാറ്റ് ചെയ്ത വിരാട് കോഹ്‌ലി 93 റൺസിന് പുറത്തായി. വഡോദരയിലെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ കാത്തിരുന്ന തന്റെ കരിയറിലെ മറ്റൊരു സെഞ്ച്വറിക്ക് വെറും 7 റൺസ് അകലെയാണ് കോഹ്‌ലി മടങ്ങിയത്. ഇന്നിങ്സിൽ താരം കളിച്ച ഏക മോശം ഷോട്ടിനൊടുവിലായിരുന്നു ആ പുറത്താകൽ.
സെഞ്ച്വറി തികയ്ക്കാൻ കേവലം 7 റൺസ് കൂടി മതിയായിരുന്നു. എന്നാൽ ജാമിസന്റെ പന്തിൽ മിഡ് ഓഫിലൂടെ ഷോട്ട് കളിയ്ക്കാൻ ശ്രമിച്ച കോഹ്‌ലിയുടെ ടൈമിംഗ് ചെറുതായിട്ട് ഒന്ന് പിഴച്ചപ്പോൾ അവിടെ പതുങ്ങി നിന്ന ബ്രേസ്വെൽ എളുപ്പത്തിൽ ആ ക്യാച്ച് പൂർത്തിയാക്കുകയിരുന്നു. സൗത്താഫ്രിക്കക്ക് എതിരെ സമാപിച്ച ഏകദിന പരമ്പരയിൽ രണ്ട് സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും നേടി തകർപ്പൻ ഫോമിൽ 2025 സീസൺ അവസാനിപ്പിച്ച കോഹ്‌ലി ആ മികവ് ഇന്നും തുടർന്നത് ഇന്ത്യക്ക് ആശ്വാസം നൽകുന്ന വാർത്തയാണ്.
എന്തായാലും വിക്കറ്റ് വീണപ്പോൾ സ്റ്റേഡിയം ഒന്നടങ്കം നിശബ്ദമായി. ഗ്രൗണ്ട് വിടുമ്പോൾ വിരാട് കോഹ്‌ലിയുടെ മുഖത്തും ആ നിരാശ പ്രകടമായിരുന്നു. എന്നാൽ കോഹ്‌ലിയുടെ വിക്കറ്റിനേക്കാൾ ഇന്ത്യയെ നിരാശപ്പെടുത്തിയത് ശേഷം സംഭവിച്ച കാര്യങ്ങളാണ്. താരത്തിന്റെ വിക്കറ്റ് പോകുന്ന സമയത്ത് ജയം ഉറപ്പിച്ച അവസ്ഥയിലാരുന്നു ഇന്ത്യ. എന്നാൽ 234 – 3 എന്ന ഘട്ടത്തിൽ നിന്ന് ജാമിസന്റെ മനോഹാര ബോളിങ്ങിലൂടെ ഇന്ത്യ 242 – 5 എന്ന അപകട സ്ഥിതിയിലേക്കെത്തി. ജഡേജ (4 ) അർദ്ധ സെഞ്ചുറിയിലേക്ക് കുതിച്ച ശ്രേയസ് അയ്യർ (49 ) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി.
നേരത്തെ കിവീസ് ഉയർത്തിയ 301 റൺസ് പിന്തുടർന്ന ഇന്ത്യക്ക് രോഹിത് (26 ) നായകൻ ഗിൽ ( 56 ) എന്നിവർ മികച്ച തുടക്കം നൽകിയിരുന്നു.













Discussion about this post