ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . തിരുവനന്തപുരം കോർപ്പറേഷൻ എൻഡിഎ അധികാരം പിടിച്ചെടുത്തതിനുശേഷമുള്ള ആദ്യ കേരള തലസ്ഥാന സന്ദർശനമാണ് അമിത് ഷായുടേത്.
ശബരിമലയിലെ സ്വർണ്ണമോഷണക്കേസിൽ പിണറായി സർക്കാരിനെ കടന്നാക്രമിച്ച അമിത് ഷാ, യഥാർത്ഥ പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിലേക്ക് എൻഡിഎ എത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം ബിജെപി പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകിയത്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട എഫ്‌ഐആറിൽ പ്രതികളെ സംരക്ഷിക്കാനുള്ള പഴുതുകൾ ബോധപൂർവ്വം ഇട്ടിരിക്കുകയാണെന്ന് ആരോപിച്ചു.
നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് ഒരു നിഷ്പക്ഷ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ബിജെപി എല്ലാ ഗ്രാമങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ശബരിമലയുടെ സ്വത്തുക്കൾ പോലും സംരക്ഷിക്കാൻ കഴിയാത്തവർക്ക് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. പശ്ചിമ ബംഗാളിലും കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മോദി ഭരണത്തിന് കീഴിൽ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
“നമ്മുടെ പാത ഒട്ടും എളുപ്പമായിരുന്നില്ല. കേരളത്തിൽ താമര വിരിയുക എളുപ്പമുള്ള കാര്യമല്ല. നമ്മുടെ ഭാഗത്ത് അധികാരമുണ്ടായിരുന്നില്ല. നമ്മുടെ ഭാഗത്ത് ആദർശത്തിൽ അധിഷ്ഠിതമായ ലക്ഷകണക്കിന് പ്രവർത്തകരുടെ സമർപ്പണം മാത്രമാണ്. നമ്മയുടെ വിശ്വാസത്തെ തകർക്കാൻ ഒരുപാട് പ്രവർത്തനം ഉണ്ടായി. കേരളത്തിലെ എന്റെ സഹപ്രവർത്തകർ ഇതിനെ എല്ലാം മറികടന്ന് വലിയ വിജയം നേടി. ഈ വിജയത്തിന് കാരണമായ എല്ലാ പ്രവർത്തകർക്കും നന്ദി.”
“ഈ ജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല എന്നും കേരളത്തിൽ നിന്ന് താമര അടയാളത്തിൽ ജയിച്ച് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം, ദേശ വിരോധികളിൽ നിന്ന് കേരളത്തെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം, കേരളത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന വിശ്വാസങ്ങളെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഈ കാര്യങ്ങൾ നടക്കണമെങ്കിൽ കോൺഗ്രസിനോ എൽഡിഎഫിനോ പറ്റില്ല, അതിന് നരേന്ദ്ര മോദി ജി നേതൃത്വം കൊടുക്കുന്ന ബിജെപിക്കെ പറ്റൂ.” ഷാ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലെ വലിയ വിജയം നേടിയതിന് പിന്നാലെ പ്രവർത്തകരെ പിന്നാലെ അഭിസംബോധന ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം












Discussion about this post