നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മൂത്രാശയ കല്ലിന് ചികിത്സ നേടിയ രോഗി മരിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി ബന്ധുക്കൾ. ആശുപത്രിയിൽ നിന്നും കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലേക്ക് ആവുകയായിരുന്നു, ഇത് ചികിത്സ പിഴവാണെന്ന് ആരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുന്നത്.
മലയിൻകീഴ് മണപ്പുറം കുണ്ടൂർക്കോണം അമ്പറത്തലയ്ക്കൽ ശരത് ഭവനിൽ ശരത്തിന്റെ ഭാര്യ കൃഷ്ണ തങ്കപ്പനാണ് (28) മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 4.15ഓടെയായിരുന്നു മരണം.എന്നാൽ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വന്നതിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.
ഭർത്താവ് നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ ജനറൽ ആശുപത്രിയിലെ സർജറി വിഭാഗം ഡോക്ടർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് നേരത്തെ കേസെടുത്തിരുന്നു .
അതേസമയം ചികിത്സ പിഴവുണ്ടായിട്ടില്ല എന്നും വസ്തുതയറിയാതെ ഡോക്ടറെ കുറ്റക്കാരനക്കരുതെന്നും ഐ എം എ പറഞ്ഞു
Discussion about this post