ന്യൂഡൽഹി: ചെങ്കോട്ടയിലും പാർലമെന്റിലും സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ. പാർലമെന്റിന്റെ വർഷകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പാർലമെന്റിലും ചെങ്കോട്ട മേഖലയിലുംബോംബ് വച്ച് തകർക്കുമെന്ന ഭീഷണിസന്ദേശവുമായി ഖലിസ്ഥാൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘം രംഗത്തെത്തിയത് .
സി.പി.എം. രാജ്യസഭാ എം.പി.മാരായ വി. ശിവദാസിനും എ.എ. റഹിമിനുമാണ് ഞായറാഴ്ച രാത്രിവൈകി സിഖ് ഫോർ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം ലഭിച്ചത്. അതേസമയം ഖാലിസ്ഥാനെ അനുകൂലിച്ചില്ലെങ്കിൽ എം.പി.മാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ പറയുന്നു.
എന്നാൽ ഇരുവരും ഉടൻതന്നെ ഡൽഹി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഡൽഹി പോലീസ് വിവരശേഖരണത്തിന് വീട്ടിലെത്തുകയായിരിന്നു. എം പി മാർ വ്യക്തമാക്കി
Discussion about this post