ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിലെ ഗുന്ധ ഖവാസ് മേഖലയിലുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ പുതിയ ക്യാമ്പിന് നേരെ തിങ്കളാഴ്ച പുലർച്ചെ ഭീകരർ വെടിയുതിർത്തു. ജാഗരൂകരായി നിലയുറപ്പിച്ചിരുന്നു ഇന്ത്യൻ പട്ടാളം ആക്രമണ ശ്രമം തകർക്കുകയും തുടർന്ന് ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ വലിയ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
രജൗറിയിൽ സൈനിക പിക്കറ്റിന് നേരെയുണ്ടായ വലിയ ഭീകരാക്രമണം പരാജയപ്പെടുത്തിയതായി പ്രതിരോധ വക്താവ് ലഫ്റ്റനൻ്റ് കേണൽ സുനീൽ ബർട്ട്വാൾ പറഞ്ഞു. വെടിവയ്പ്പ് നടക്കുകയാണെന്നും ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്, എന്നാൽ അധികൃതർ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post