ബംഗളൂരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അർജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചു. ലോറി, മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അധികൃതർ പറഞ്ഞു.
വാഹനം പുഴയിലുണ്ടാകുമെന്നാണ് നിഗമനം. അർജുന്റെ വാഹനം കരയിലുണ്ടാകാൻ 99 ശതമാനവും സാധ്യതയില്ലെന്നും വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്നും കലക്ടർ പറഞ്ഞു.
150 അടിയോളം ഉയരത്തിൽനിന്ന് മണ്ണ് ഇടിഞ്ഞുനിരങ്ങി താഴേക്ക് വന്നപ്പോൾ ലോറിയും മണ്ണിനൊപ്പം പുഴയിലേക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ പറയുന്നു. ടൺ കണക്കിന് മണ്ണ് വീണ്ടും പുഴയിലേക്ക് ഇടി!ഞ്ഞുവീണപ്പോൾ ലോറി അടിയിൽ പെടാം. ഇവിടെ പുഴയ്ക്ക് 25 അടിയിലേറെ ആഴമുണ്ട്. പുഴയ്ക്ക് വെളിയിലേക്ക് ഉയർന്നുനിൽക്കുന്ന മൺകൂനയ്ക്ക് 30 അടിയോളം ഉയരമുണ്ടാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
അതേസമയം കന്യാകുമാരി പനവേൽ ദേശീയപാത 66ൽ മംഗളൂരു ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. ലോറിയുടെ കാബിൻ ആധുനിക രീതിയിലുള്ളതാണ്. ഉള്ളിൽ നല്ല സ്ഥല സൗകര്യമുണ്ട്. മണ്ണും ചെളിയും മൂടിയാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധാരണ നിലയിൽ കഴിയില്ല. രാജ്യാന്തര നിലവാരത്തിലുള്ള ശക്തിയുള്ള കാബിനാണ്. ക്രാഷ് ടെസ്റ്റിങ് നടത്തിയ കാബിനായതിനാൽ അതിന്റേതായ ഗുണമുണ്ട്. മണ്ണ് വന്നു മൂടിയാൽ കാബിൻ തകരില്ല
Discussion about this post