സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്ന ഒരു വാക്കാണ് നേക്കഡ് റെസിഗനേഷൻ. ചൈനയിൽ നിന്നാരംഭിച്ച ഈ രീതി വളരെ പെട്ടെന്നാണ് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും പടർന്ന് പിടിച്ചത്. ഭാവിയെക്കുറിച്ച് ഒന്നും ആലോചിക്കാതെ, മറ്റൊരു ജോലി പോലുമില്ലാതെ നിലവിലെ ജോലി രാജിവെക്കുന്നതിനെയാണ് ‘നേക്കഡ് റെസിഗ്‌നേഷൻ’ എന്ന് പറയുന്നത്.തിരക്കേറിയ കോർപ്പറേറ്റ് ജീവിതത്തിന്റെ സമ്മർദ്ദം താങ്ങാനാവാതെയാണ് പലരും ജോലി രാജിവെക്കുന്നത്. ജോലി രാജിവെച്ച് യാത്രകളും, മാനസിക ഉല്ലാസ മാർഗ്ഗങ്ങൾ തേടാനാണ് യുവാക്കൾ ശ്രമിക്കുന്നത്.
യുവാക്കളുടെ ഈ വേറിട്ട പ്രതിഷേധം ചൈനയുടെ സാമ്പത്തിക രംഗത്തെ തന്നെ ബാധിക്കുമോയെന്ന ആകുലതയിലാണ് വിദഗ്ദർ. ആഴ്ച്ചയിൽ ആറ് ദിവസം രാവിലെ ഒമ്പതുമണി മുതൽ വൈകിട്ട് ഒമ്പതുമണി വരെ ജോലി ചെയ്യുന്ന രീതിയാണ് ചൈനയിൽ പരമ്പരാഗതമായിട്ടുള്ളത്. ഇതിനെതിരെയാണ് പ്രധാനമായും നേക്കഡ് റെസിഗ്നേഷൻ ഉണ്ടാവുന്നത്.
ഇത്തരം ഇടവേള പുതിയ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഭാവിയിലിത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടുപോവുമെന്നും തൊഴിൽ രാജിവെക്കുന്നതിന് മുൻപ് ഭാവി ഭദ്രമായി പ്ലാൻ ചെയ്യണമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.ഇത്തരക്കാർ ജോലി രാജിവെയ്ക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ചെയ്തിരിക്കണമെന്ന് വിദഗ്ധർ പറയുന്നു. ജോലിയില്ലാതായാൽ ആ കാലയളവിൽ ജീവിക്കാൻ ആവശ്യമായ പണം കൈയ്യിൽ കരുതിയിരിക്കണം. കൂടാതെ തൊഴിൽമേഖലയിലെ തങ്ങളുടെ ബന്ധങ്ങൾ നിലനിർത്തിപ്പോരാനും ശ്രമിക്കണമെന്ന് അവർ ഉപദേശിക്കുന്നു.










Discussion about this post