ബംഗളൂരു: ഷിരൂരിൽ പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയ്‌ക്കെത്തിച്ചു.ടാങ്കറിലുണ്ടായിരുന്ന പാചകവാതകം തുറന്നുകളഞ്ഞ ശേഷമാണ് കരയ്‌ക്കെത്തിച്ചത്.മണ്ണിടിച്ചിലിൽ കാണാതായ ടാങ്കർ 7 കിലോമീറ്റർ മാറിയാണ് കണ്ടെത്തിയത്.
ടാങ്കർ കണ്ടെത്തിയെങ്കിലും അർജുനുവേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണ്. അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. കുടുംബം പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തിൽ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്‌നൽ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവർത്തകർ പരിശോധിച്ചു.
ഇടിഞ്ഞുവീണ മണ്ണിനൊപ്പം ലോറി ഗംഗാവലി നദിയിലേക്കു പതിച്ചേക്കാമെന്ന സംശയത്തിലാണു സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സിഗ്‌നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്‌നൽ കിട്ടിയ പ്രദേശം മാർക്കു ചെയ്തു പരിശോധിക്കുകയാണ് ഒരു സംഘം.
Discussion about this post