മംഗളൂരു: കർണാകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തേടി കോഴിക്കോട് നിന്നെത്തിയ സന്നദ്ധ സേനയോട് തിരികെ പോകണമെന്ന വിചിത്രമായ നിർദ്ദേശം നൽകി കർണാടക സർക്കാർ. അപകട സ്ഥലത്ത് സൈന്യം മാത്രം മതിയെന്നും മറ്റുള്ളവർ അരമണിക്കൂറിനുള്ളിൽ തിരികെ പോകണമെന്നുമാണ് കർണാടക പൊലീസ് നിർദ്ദേശിച്ചത് . രഞ്ജിത്ത് ഇസ്രായേൽ ഉൾപ്പെടെയുള്ളവർക്കാണ് ഈ വിചിത്ര നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും . അതിനാൽ നിരവധി രക്ഷാപ്രവർത്തകർ സ്ഥലത്ത് തുടരുന്നത് അപകടകരമാണെന്നുമാണ് കർണാടകം പോലീസിന്റെ ഭാഷ്യം. നിലവിൽ ഡീപ് റഡാറിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് പരിശോധനകൾ പുരോഗമിക്കുകയാണ്
Discussion about this post