തൃശൂർ: ജന്മദിനത്തിലുണ്ടായ തർക്കം പറഞ്ഞു തീർക്കാനെത്തിയ സുഹൃത്തുക്കൾ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു തൃശൂര്‍ പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയായ ഗുണ്ടാനേതാവിനെയാണ് പ്രകോപിതരായ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് . നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം.
കഴിഞ്ഞ ദിവസം ബാറില്‍വെച്ച് നടന്ന ജന്മദിനാഘോഷത്തിനിടെ സതീഷും സുഹൃത്തുക്കളും ചേർന്ന് തർക്കമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം സംസാരിക്കുവാനും പറഞ്ഞു തീർക്കുവാനും ഗുണ്ടാ സുഹൃത്തുക്കൾ ഞായറാഴ്ച രാത്രി സതീഷിനെ കാണാൻ എത്തി. എന്നാൽ സംസാരത്തിനിടെ വീണ്ടും തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
മലങ്കര വർഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. കൊലയാളികളും നിരവധി കേസുകളിലെ പ്രതികളാണ്. മൂന്നു പ്രതികളെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്‌ത് വരികയാണ്
Discussion about this post