കൊളംബോ : വനിതാ ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് ഹാട്രിക് നേട്ടം. ചൊവ്വാഴ്ച നടന്ന മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെയാണ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലെ അവസാന മത്സരമായിരുന്നു ഇന്ന് ഇന്ത്യയും നേപ്പാളും തമ്മിൽ നടന്നത്.
ഹാട്രിക് നേട്ടത്തോടെ ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതുവരെ എല്ലാ മത്സരത്തിലും വിജയിച്ച ടീം ഇന്ത്യ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ഉള്ളത്. ഗ്രൂപ്പ് എ യിൽ നിന്നും ഇന്ത്യയെ കൂടാതെ പാകിസ്താനും സെമി ഫൈനൽ യോഗ്യത നേടിയിട്ടുണ്ട്.
ചൊവ്വാഴ്ച നേപ്പാളിനെതിരായി നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 178 റൺസ് ആണ് നേടിയത്. ഹർമൻപ്രീത് കൗറിന് വിശ്രമം അനുവദിച്ചിരുന്നതിനാൽ സ്മൃതി മന്ദാന ആയിരുന്നു ഇന്ന് ടീം ഇന്ത്യയെ നയിച്ചിരുന്നത്. ഷഫാലി വർമ്മ നേടിയ 81 റൺസ് ആണ് ഇന്ത്യയുടെ ജയം സുഗമമാക്കിയത്. ഹേമലത ദയാളൻ 47 റൺസും ജമീമ 28 റൺസും നേടി.
Discussion about this post